Posts

Showing posts from February, 2013

സഹയാത്രികര്‍

Image
ഈ വഴിമരങ്ങള്‍ ഇന്നലെ എന്‍റെ സായാഹ്നയാത്രയുടെ സജീവസാക്ഷ്യങ്ങളായിരുന്നു. കഥകള്‍ പറഞ്ഞ്, കൈകളുയര്‍ത്തി, പക്ഷിപ്പാട്ടുകളുമായി, കൂടെപ്പോന്ന സൗഹൃദം. ഇന്ന്, ചോര വാര്‍ന്ന്, ഇലകള്‍ കൊഴിഞ്ഞ്, വരണ്ട ചുണ്ടുകളുമായി, നിശ്ചേഷ്ടരായി, നിസ്വരായി അവ മുഖം തിരിച്ചു നില്‍ക്കുന്നു.

വിട.....

Image
വിഷവായുവിന്‍ ചിഴലിയെന്‍ ചുറ്റുമാര്‍ക്കുമ്പോള്‍ വിരഹിയെപ്പോലോര്‍ക്കയാം പോയ നാളുകള്‍. ഇവിടെന്‍റെ കൊമ്പില്‍ നിന്നേ ചാടി നീ കാള- ഫണികളില്‍ കാലാഞ്ഞ് നൃത്തം തിമിര്‍ത്തതും മദമഴിഞ്ഞെന്‍റെ കാളിന്ദി തെളിഞ്ഞതും മരണം മറന്നെന്‍റെ ഗോകുലമുണര്‍ന്നതും തിരുമുലചുരന്നമ്മമാര്‍ നിന്നു നേര്‍ന്നതും നിറമലരിനാല്‍ കുരവയിട്ടു ഞാന്‍ നിന്നതും നിഴലിലിണചേര്‍ന്നു യദുകാമുകര്‍ യമുനയുടെ ശ്രുതിമധുരമായ്‌ ലീലയായ് വിലയമാര്‍ന്നതും. മലയാളത്തിന്‍റെ ജൈവകവിതകളിലെ ശ്യാമവര്‍ണ്ണങ്ങള്‍ക്ക്, വിനയചന്ദ്രന്‌ വിട....