Posts

Showing posts from June, 2012

ഒരു ദളിത് അപനിര്‍മ്മാണം

Image
ഗാന്ധിയെ  2012 ല്‍ വിവസ്ത്രനാക്കുന്നതില്‍ സാംഗത്യമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലവും, സാമുഹ്യപരിതസ്ഥിതികളും, മാനുഷികാവസ്ഥയും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. 'തെറ്റാവരം' സിദ്ധിച്ച ഒരു 'ദൈവതുല്യനൊ'ന്നുമായിരുന്നില്ല അദ്ദേഹം.മനുഷ്യസഹജമായ  ബലഹീനതകളൊക്കെയുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യന്‍. നമ്മുടെ പിതാക്കന്മാര്‍ക്കും, പിതാമഹന്മാര്‍ക്കും കഴിയാതിരുന്നൊരു നേതൃപാടവത്തിനുടമയായിരുന്നു അദ്ദേഹം എന്നുള്ളത് ചരിത്രം തെളിയിച്ച വസ്തുതയാണ്‌. (അദ്ദേഹത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ എടുത്തു ചാടാതിരുന്ന കന്ദസാമിയേയും, അദ്ദേഹത്തിന്‍റെ പിതാശ്രീയേയും നാളെ മീനാ കന്ദസാമി തെറി വിളിച്ചാല്‍ ആ അഭിപ്രായസ്വാതന്ത്ര്യത്തേയും നാം അംഗീകരിച്ചു കൊടുക്കണം) അപനിര്‍മ്മാണസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വച്ച് വാറ്റിയെടുത്ത മീനയുടെ വിഭവം നാവില്‍ വയ്ക്കാന്‍ കൂടി കഴിയാത്തതായിപ്പോയി. എന്തും എഴുതിക്കൂട്ടി കവിതയുടെ ചട്ടക്കൂട്ടില്‍ തള്ളിക്കയറ്റിയാല്‍ അത് വൈകൃതമായി തന്നെ നിലനില്‍ക്കുമെന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു. ഇന്നലെ വരെ സുഗതകുമാരി നന്നായിരുന്നതു കൊണ്ടാണല്ലോ അവരെ പുസ്തകപ്രകാശനത്തിനു ക്ഷണിച്ചത...
Image