ടിക്കെറ്റ് ലെസ്സ് പ്ലാറ്റ്ഫോംസ്
ആലുവ തീവണ്ടിയാപ്പീസ്. പറവൂരില്‍ നിന്ന് ഞങ്ങളെത്തിയതും തീവണ്ടിയെത്തിയതും ഒരുമിച്ചായിരുന്നു. മധു നായര്‍ പെട്ടെന്ന് ടിക്കെറ്റ് എടുത്തു ഉള്ളില്‍ കയറി. തീവണ്ടിവിടാന്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു. പെട്ടെന്ന് തിരിച്ചെത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ, എതായാലും സുഹൃത്തിന് ഇരിപ്പിടം തരപ്പെട്ടോ എന്നൊന്ന് നോക്കിക്കളയാം. ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനായി നീങ്ങി. കൗണ്ടറിലെ ദ്വാരത്തിലൂടെ ഒരു പത്തുരൂപാനോട്ട് വച്ച്, ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് ചോദിച്ചു. ''ചില്ലറയില്ല. ഒരു മൂന്ന് രൂപ തരാമോ?'' ''സോറി... എന്‍റെ കൈയില്‍ ചില്ലറയില്ലല്ലോ'', ഞാന്‍ പറഞ്ഞു. കൗണ്ടര്‍ ക്ലര്‍ക്ക് പ്ലാറ്റ്ഫോം ടിക്കെറ്റിനൊപ്പം എന്‍റെ പത്തുരൂപയും മടക്കിത്തന്നു. ''എവിടെ നിന്നെങ്കിലും ചില്ലറ വാങ്ങി പോകുന്നതിനു മുമ്പായി തന്നാല്‍ മതി. ടിക്കെറ്റ് വച്ചോളൂ...'' ഞാന്‍ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും മധു നായരെ കാണാന്‍ കഴിഞ്ഞില്ല. വണ്ടി വിടുകയും ചെയ്തു. തിരിച്ചിറങ്ങുമ്പോള്‍, ചില്ലറയ്ക്കായി ഞാന്‍ ഒരു വാരിക വാങ്ങി. കൗണ്ടറില്‍ പോയി പണം കൊടുക്കുമ്പോള്‍, ഞാന്‍ ചോദിച്ചു. "...