ആകാശഗോപുരം ഡി.വി.ഡി റിലീസ് ചെയ്തു
മോഹന്‍ലാല്‍ ചിത്രമായ ആകാശഗോപുരത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങി. ദുബായില്‍ നടന്ന ചടങ്ങിലാണ് ഡി.വി.ഡി റിലീസ് നടന്നത്. അല്‍ വാസല്‍ ക്ലബ്ബിലെ ലണ്ടന്‍ സ്വിറ്റ്‌സ്. 'ആകാശഗോപുര'ത്തിന്റെ ഡിവിഡി റിലീസിന്റെ വേദി. സംവിധായകന്‍ കെ.പി.കുമാരനോടൊപ്പം പ്രധാന നടന്‍ മോഹന്‍ലാല്‍, ബോളിവുഡ് സംവിധായകനും നടനുമായ സുധീര്‍ മിശ്ര, നടന്‍ നീല്‍ നിതിന്‍ മുകേഷ് (പഴയകാല ഗായകന്‍ മുകേഷിന്റെ ചെറുമകന്‍), മോസര്‍ ബെയര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ധനഞ് ജയന്‍, മീഡിയന്റ് എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ മനു കുമാരന്‍ എന്നിവരെല്ലാമുണ്ടായിരുന്നു. ക്ഷണിക്കപ്പെട്ട മാധ്യമസദസ്സിനു വേണ്ടി സുധീര്‍ മിശ്ര സംവിധാനം ചെയ്തു് നീല്‍ നായകനായി അഭിനയിച്ച 'ജോണി, തേരാ ക്യാ ഹോഗാ' യുടെ ട്രെയ് ലര്‍ പ്രദര്‍ശിപ്പിച്ചു. 'അകാശഗോപുര'ത്തോടൊപ്പം ഈ ചിത്രത്തിന്റേയും വിതരണം മീഡിയന്റ് എന്റര്‍ടെയ്ന്‍ മെന്റ് കോര്‍പ്പറേഷന്‍ ആണു് നിര്‍വ്വഹിച്ചിരിക്കുന്നത്. സദസ്സില്‍ 'ആകാശഗോപുര'ത്തിന്റെ നിര്‍മ്മാണാനുഭവങ്ങള്‍ സംവിധായകനും പ്രധാന നടനുമായി, അതിഥികള്‍ പങ്ക് വച്ചു. മോഹന്‍ലാല്‍ നീല്‍ നിതിന്‍ മുകേഷിന് ഡിസ്‌ക് നല്‍ കിക്കൊണ്ടായിരുന്നു, ഉദ്...