'കുക്കിംഗ് വിത്ത് സ്റ്റെല്ല' - പ്രമേയദാരിദ്ര്യത്തിനെതിരേ ഒരു മൃഷ്ട ഭോജനം!
-സുരേഷ് നെല്ലിക്കോട് 'കുക്കിംഗ് വിത്ത് സ്റ്റെല്ല', ദിലീപ് മേത്തയുടെ ആദ്യ മുഴുനീള കഥാചിത്രമാണ്. സഹോദരി ദീപാ മേത്തയോടൊപ്പം 'വാട്ടറി'ന്റെയും 'ഹെവന്‍ ഓണ്‍ എര്‍ത്തി'ന്റെയും നിര്‍മ്മാണ രൂപകര്‍ത്താവായി പ്രവര്‍ത്തിച്ച പരിചയം. അദ്ദേഹത്തിന്റെ ആദ്യ ഡോക്യു-ഫീച്ചര്‍ ഇന്ത്യയിലെ വിധവകളുടെ ജീവിതാവിഷ്കാരമായ 'ഫോര്‍ഗോട്ടെന്‍ വിമിന്‍' (2008) ആയിരുന്നു. ദില്ലിയില്‍ ജനിച്ച ദിലീപ് ഒരു പത്രഫോട്ടോഗ്രഫര്‍ എന്ന രീതിയില്‍ നേരത്തെ പ്രശസ്തനായിരുന്നു. ഇക്കുറി, സഹോദരിയോടൊപ്പം ചേര്‍ന്ന് തിരക്കഥ എഴുതി നേരിട്ട് സംവിധാനവും ചെയ്തു. കഥാദാരിദ്ര്യത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലത്ത് 'കുക്കിംഗ് വിത്ത് സ്റ്റെല്ല' നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. നമ്മുടെ ശ്രവണ ചക്ഷുസ്സുകളെ ദിശകള്‍ മാറ്റി അന്വേഷിച്ചു കൊണ്ടിരുന്നാല്‍ നല്ല വിഭവങ്ങള്‍ കണ്ടെത്താം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്. ഇന്ത്യയിലേയ്ക്ക് നിയോഗിക്കപ്പെട്ട കനേഡിയന്‍ നയതന്ത്രജ്ഞയായ മായാ ചോപ്രയായി ലിസാ റേയും, ഭര്‍ത്താവായ മൈ ക്കിള്‍ ആയി ഡോണ്‍ മക് കെല്ലറൂം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, അവരുടെയും ഒരു...