ഒരു ഇലപൊഴിയും കാലം...
ഇത് ബര്‍ലിങ്ടന്‍. ടൊറൊന്റോയില്‍ നിന്നും നയാഗ്രയ്ക്കുള്ള വഴിയിലൂടെ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബര്‍ലിങ്ടനായി. ഇവിടെ ഇല പൊഴിയുംകാലം. ഇലകളെല്ലാം തവിട്ടും ചുവപ്പുമാക്കി മരങ്ങള്‍ക്കെല്ലാം ഒരു മനം മാറ്റം. പിന്നെ, ഇലകള്‍ കൊഴിച്ച് , ചില്ലകള്‍ മാത്രം ബാക്കി നിറുത്തി കാത്തുനില്‍പ്പ് ആരംഭിക്കുകയായി. മഞ്ഞുകട്ടകളില്‍ മൂടി അഞ്ചു മാസത്തോളം തപസ്സാരംഭിക്കാനുള്ള ആദ്യ തയ്യാറെടുപ്പുകള്‍. അണ്ണാറക്കണ്ണന്മാരും, ഉണ്ണിക്കണ്ണന്മാരും (Chipmonks), കിളികളുമെല്ലാം ഉണങ്ങിയ പഴങ്ങളും പരിപ്പുകളുമെല്ലാം ശേഖരിച്ചു തുടങ്ങി, ഒരു അര്‍ദ്ധവര്‍ഷത്തേയ്ക്കുള്ള ശൈത്യകാലനിദ്രയ്ക്കായി.. ഇതെന്റെയും അലസമായൊരു 'ശൈത്യകാലനിദ്ര' തന്നെയായിരുന്നു. വിദേശനാണയവിനിമയക്കസര്‍ ത്തുകള്‍ക്ക് അവധി കൊടുത്ത് ഉറക്കവും തീറ്റയുമായി കഴിഞ്ഞു പോയൊരു മാസം. അതിനിടെ ചില യാത്രകള്‍. അഞ്ഞൂറ്റിഅമ്പതു് കിലോമീറ്റര്‍ ദൂരെയുള്ള മോണ്‍ട്രിയല്‍ നഗരത്തിലേയ്ക്കു്. ആറോളം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും കെട്ടിടങ്ങളുമുള്ള , പഴയ ഒളിമ്പിക് നഗരം. ഇപ്പോള്‍ നഗരമദ്ധ്യത്തിലേയ്ക്കു് വളരെയധികം ചൈനക്കാര്‍ കുടിയേറിയിരിക്കുന്നു. ഇതു് മോണ്‍ ട്രിയലിന്റെ മാത്രം പ്രത്യേ...