Posts

Showing posts from August, 2008

ക്രിസ്റ്റൊബല്‍ ജൂനിയര്‍ കാസ്ട്രോ ലോമിബാവൊ

ക്രിസ്റ്റൊബല്‍ ജൂനിയര്‍ കാസ്ട്രോ ലോമിബാവൊയെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നതു പോലും അവന്റെ ചിരിയുടെ സൗഗന്ധികപ്പൂക്കള്‍ കണ്ടിട്ടാണു്‌. എപ്പോഴും ചിരിക്കുന്ന ക്രിസ്സിനെ എല്ലാവര്‍ക്കും തന്നെ ഇഷ്ടമായിരുന്നു. ബാങ്കില്‍ എപ്പോള്‍ എത്തിയാലും അവന്‍ എന്നെക്കാണാതെ പോവാറുണ്ടായിരുന്നില്ല. മുഖത്തു്‌ ഒരു ചിരിയുടെ വസന്തം മുഴുവന്‍ വിരിയിച്ചുകൊണ്ടു്‌ എല്ലാ മാസവും കൃത്യമായി ക്രിസ് ബാങ്കില്‍ വന്നുപോകാറുണ്ട്. ഇന്നലെ അവന്‍ വീണ്ടും വന്നു. "ഇക്കുറി ഏട്ടനു്‌ ചികിത്സക്കായി കുറച്ചു പണം അയയ്ക്കണം." "എന്തേ പെട്ടെന്നു്‌?" - ഞാന്‍ ‍ചോദിച്ചു. "അദ്ദേഹത്തിനു പ്രൊസ്റ്റേറ്റ് കാന്‍സര്‍. ഈയിടെ മൂത്രമൊഴിക്കന്‍ ബുദ്ധിമുട്ടു വന്നപ്പോഴാണു്‌ പരിശോധിച്ചതു്‌. ചികിത്സക്കായി രണ്ടു ലക്ഷം പെസോ വേണം." ചിരിയുടെ സാംക്രമികതയിലേയ്ക്കു്‌ അരിച്ചു കയറുന്ന വിഷാദത്തിന്റെ കരിമേഘങ്ങള്‍! "ഏട്ടനു വലിയ മക്കളുണ്ട്‌. പണിയെടുക്കുന്ന മക്കള്‍. ഞാന്‍ അവരെ മൂന്നു പേരെയും വിളിച്ചു സംസാരിച്ചു. അല്പം ദേഷ്യത്തില്‍ തന്നെ സംസാരിക്കേണ്ടി വന്നു." "നിങ്ങള്‍ക്കു നിങ്ങളുടെ അച്ഛനെ സഹായിക്കാന്‍ പറ്റില്ലേ?" "അവര്‍ ഫോ...