Posts

Showing posts from December, 2007

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

-സുരേഷ് നെല്ലിക്കോട്‌ ഒരു ബുധനാഴ്ച സായാഹ്നം. രാജേന്ദ്ര മേത്ത വിശ്രമിക്കുകയായിരുന്നു. അന്നു്‌ വൈകിട്ടു്‌ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗസല്‍ സദസ്സിലേക്കുള്ള തയ്യാറെടുപ്പായിരുന്നു, അതുവരെ. .......ഭാരതം വിഭജിക്കപ്പെടുകയായിരുന്നു. ഒന്‍പതു വയസ്സുകാരന്റെ അത്ഭുതങ്ങളുമായി, വിഹ്വലതകളുമായി അദ്ദേഹം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു് ഓര്‍മ്മയുടെ കുളമ്പടികളില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം പാടി. യാദോം കാ ഏക് ഝോംകാ ആയാഹംസേ മില്‍നേ ബര്‍സോം ബാദ്‌.. " അമ്പത്തൊന്ന് വര്‍ഷങ്ങള്‍.. എല്ലാം ഇന്നലെയെന്നപോല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.‌ നടുക്കുന്ന ഓര്‍മ്മകള്‍! ഒരു രാത്രി പുലരുമ്പോഴേയ്ക്കും സുഹൃത്തുക്കള്‍ ശത്രുക്കളായി. എന്നിട്ടും, എവിടെയോ നേര്‍ത്ത തേങ്ങലുകളുമായി ജാതിക്കും മതത്തിനുമപ്പുറം സഹായഹസ്തങ്ങളുമായി ആരൊക്കെയോ ചിലര്‍! എത്രയോ മൃതശരീരങ്ങള്‍! ചത്തും കൊന്നും നാം വിഭജിക്കപ്പെടുകയായിരുന്നു." ഊതനിറത്തിലുള്ള കണ്ണടയ്ക്കുള്ളിലൂടെ, അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്കു കാണാമായിരുന്നു. അല്പമകലെ നീനാ മേത്ത. ഒരു നിഴല്‍ പോലെ രാജേന്ദ്രയെ പിന്തുടരുന്ന ജീവിതസഖി. നീനയില്ലാതെ ഇപ്പോള്‍ രാജ...