Posts

Showing posts from September, 2015

പെര്‍‌ഫോമന്‍സ്

Image
   സായിപ്പിന്‌ എഴുപതിനുമേല്‍ പ്രായമുണ്ടാകും. ഓഷവയിലേക്കെത്താന്‍ തീവണ്ടി (ഇപ്പഴും തീവണ്ടീക്കെണ്ടോ, അതും കാനഡേല്‌? ഷട്ടപ്പ്... കഥ പറയുന്നതിനുമുമ്പേ ചോദ്യവുമായി തോക്കിന്റുള്ളിലേയ്ക്ക് ചാടിക്കായറിക്കോളും. തീ അല്ലെങ്കി ഗ്യാസ്..... അത്രന്നെ!) പിടിക്കാന്‍ നോക്കിയപ്പം 3 ഡോളര്‍ 65 സെന്റ് കുറവ്‌. ഒന്നു സഹായിക്കാമോ എന്നാണ്‌ ചുരുക്കം. ഞാന്‍ കണ്ണിലേയ്ക്ക് നോക്കി. കണ്ണുകള്‍ കള്ളം പറയില്ലെന്നാല്ലേ നമ്മളൊക്കെ വായിച്ചു പഠിച്ചിരിക്കുന്നത്. പറയുന്നില്ല! ലേശം ക്ഷീണമുണ്ടെന്നു മാത്രമേ സായിപ്പിന്റെ കണ്ണുകള്‍ പറഞ്ഞുള്ളു. പെട്ടെന്ന് മനസ്സു പറഞ്ഞു: ഓ നാണയത്തുട്ടുകള്‍ എപ്പോഴും കൊണ്ടു നടക്കണമെന്ന് വിചാരിക്കുന്നതല്ലാതെ തന്റെ കൈയില്‍ എപ്പഴാ തുട്ടുകളുണ്ടാവുക? വാലെറ്റ് തുറന്ന് എറ്റവും ചെറിയ നോട്ട് ആയ അഞ്ചു ഡോളര്‍ ഉണ്ടോന്നു നോക്കി.  പിന്നെയും മനസ്സ് ഇടയ്ക്ക് കയറി : അതേ സംഗതിയൊക്കെ കൊള്ളാം. ഇതിപ്പോ ആദ്യോന്ന്വല്ല. ഒന്നൂടെ നോക്കീട്ടും കണ്ടിട്ടും ഒക്കെ മതി കൊടുക്കുന്നത്. കറന്റ് റേറ്റില്‍ രൂപ എത്രയാന്നറിയോ, തനിക്ക്? മുന്നൂറ്! നാട്ടിലെന്തൊക്കെ..... പറഞ്ഞു തീര്‍ക്കുന്നതിനു മുമ്പേ മനസ്സിന്റെ കഴുത്ത് ഞെരിച്ച