Posts

Showing posts from January, 2016

തെമ്മാടിക്കുഴി

Image
സുരേഷ് നെല്ലിക്കോട്  പെ ട്ടെന്നു വന്ന മഴയും അതിനെത്തുടർന്നുണ്ടായ ചുളുചുളുപ്പൻ കാറ്റുമാണ് ജനനിബിഡമായിരുന്ന കുന്നത്തങ്ങാടിയെ ഏകാന്തവും ശുഷ്ക്കവുമാക്കിയത്. ഒരു മഴയോ കാറ്റോ വരുന്ന ദിവസം തിരക്കിട്ടു കടയടച്ചു വീട്ടിലെത്തുന്ന കച്ചവടക്കാർ. ഇടിയും മിന്നലും കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. പള്ളിമേടയ്ക്കു താഴെയുള്ള വഴിയിലൂടെ കുടയും ചൂടി നടന്ന എസ്തപ്പാനു മുകളിലേയ്ക്കു നോക്കാൻ തോന്നിയതും , മേടയുടെ രണ്ടാം നിലയിലെ ജനാലയിലൂടെ ചാറ്റല്മഴ കണ്ടു നിന്ന മനയ്ക്കപ്പാടത്തച്ചന്റെ കണ്ണില് അവൻ കുടുങ്ങിയതും ഒരു നിമിഷത്തിന്റെ കിറുകൃത്യത്തിലായിരുന്നു. ആരാടാ... ആ പോകുന്നെ ?  എസ്തപ്പാനാണോ ? ചാഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനെന്നോണം കുട പള്ളിക്കുനേരേ ചെരിച്ചു പിടിച്ചു വേഗം കൂട്ടുമ്പോൾ എസ്തപ്പാൻ വിചാരിച്ചു. ഇടി കൃത്യമായി എന്നിലേയ്ക്കു തന്നെ വെട്ടിയല്ലോ കർത്താവേ. ഒന്നും കേൾക്കാത്തമാതിരി വേഗത്തിൽ നടന്ന എസ്തപ്പാൻ തലയുയർത്തി നോക്കുമ്പോൾ ,  തന്നെ തടഞ്ഞു മുമ്പിൽ   കുണുങ്ങി   നിൽക്കുന്ന   കുശിനിക്കാരൻ   പാപ്പിയുടെ     സ്ത്രീശബ്ദമാണ്    കേൾക്കുന്നത്.    പലപ്പോഴും പാപ്പിയെ അരൂപിയാക്കിക്കൊണ്ട് അവന്റെ ശബ്ദത്തെ മാത

തെമ്മാടിക്കുഴി : കഥ- സുരേഷ് നെല്ലിക്കോട്

തെമ്മാടിക്കുഴി : കഥ- സുരേഷ് നെല്ലിക്കോട് : പെട്ടെന്നു വന്ന മഴയും അതിനെത്തുടർന്നുണ്ടായ ചുളുചുളുപ്പൻ കാറ്റുമാണ് ജനനിബിഡമായിരുന്ന കുന്നത്തങ്ങാടിയെ ഏകാന്തവും ശുഷ്ക്കവുമാക്കിയത്. ഒരു മഴയോ കാറ്റോ വരുന്ന ദിവസം തിരക്കിട്ടു കടയടച്ചു വീട്ടിലെത്തുന്ന കച്ചവടക്കാർ. ഇടിയും മിന്നലും കൂടിയുണ്ടെങ്കിൽ പിന്ന...