Posts

Showing posts from September, 2014

സുധീർകുമാർ മിശ്ര

Image
വിരഹാതുരം! 'മഞ്ഞി'ന്റെ ഓരോ പുനർവായനയും വേദനിപ്പിക്കുന്നവയായിരുന്നു. ചിത്രം കാണുന്നതുവരെ സുധീർകുമാർ മിശ്രയുടെ മുഖം മറ്റൊന്നായിരുന്നു എന്റെ മനസ്സിൽ. പിന്നെ അത് ശങ്കറിന്റേതായി. പുതിയ വായനകളിൽ സംഗീതയും ശങ്കറുമായി മനസ്സിൽ മഞ്ഞ് മായാതെ നിന്നു. 2013 ലെ ടൊറോന്റോ ചലച്ചിത്രമേള. അതിഥികൾക്കുള്ള രജിസ്ട്രേഷൻ കൗണ്ടറിൽ,ഞാൻ പെട്ടെന്നു തലയുയർത്തുമ്പോൾ ശങ്കർ മോഹൻ. എനിക്ക് വിശ്വസിക്കാനായില്ല.ഒരു പുഞ്ചിരി പോലുമില്ലാതെ ഞാൻ വിളിച്ചു: സുധീർ കുമാർ മിശ്ര. അദ്ദേഹം ഒരു നിമിഷം സ്തംഭിച്ചു നിന്നു. ചുറ്റും  നോക്കി. മറ്റാരെയുമല്ലെന്ന് ഉറപ്പായപ്പോൾ ചോദിച്ചു, ''എങ്ങനെ എന്നെ മനസ്സിലായി?'' ഞാൻ പറഞ്ഞു, ''മായാത്ത മഞ്ഞ് മനസ്സിലുണ്ടല്ലോ!'' എന്റെ പണി കഴിയുന്നത് വരെ അദ്ദേഹം സ്വന്തം തിരക്കുകളുമായി ഫിലിം മെയ്ക്കേഴ്സ് ലൗഞ്ചിലിരുന്നു. ഞാനെത്തുമ്പോൾ എന്നോടു ചോദിച്ചു, ''ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? വിദേശവേദികളിൽ വളരെ അപൂർവ്വമായേ തിരിച്ചറിയപ്പെടാറുള്ളു. അതും ഇങ്ങനെ ഹൃദ്യമായി. ഒരുപാട് നന്ദി,എല്ലാ സഹായങ്ങൾക്കും'' മഞ്ഞിലെ സുധീർ കുമാറായി അദ്ദേഹം എന്നെ ആലിംഗനം ചെയ്തു.

പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ

Image
നാല്പത്തൊന്നു വർഷം മുമ്പുള്ള ഒരു സെപ്റ്റംബർ 11 (1973). അന്നാണ് ലാറ്റിൻ അമേരിക്കയിലെ ആദ്യത്തെ മാർക്സിസ്റ്റ് ഭരണാധികാരിയായ സൽവദോർ അലെന്ഡേ വെടിയേറ്റു മരിക്കുന്നത്. ഉച്ചകഴിഞ്ഞ് സമയം ഏതാണ്ട് 2 മണി.ജനറൽ അഗസ്റ്റോ പിനോഷെ (Augusto Pinochet) യുടെ വലതുപക്ഷ ശക്തികൾ രാഷ്ട്രപതിഭവൻ വളഞ്ഞ സമയം. അദ്ദേഹം അണികളോട് കീഴടങ്ങാനായി നിരന്നുനിൽക്കാൻ പറഞ്ഞു. എന്നിട്ട് സ്വന്തം ഓഫീസിലെത്തി, ചിലിയുടെ ശോഭനമായ ഭാവിയെ ക്കുറിച്ചുള്ള തീക്ഷ്ണമായ വിശ്വാസത്തെപ്പറ്റി അദ്ദേഹം ചിലിയൻ ജനതയോട് വികാരനിർഭരമായി റേഡിയോയിലൂടെ പ്രസംഗിച്ചു. ചിലിയോടുള്ള അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും, എതിരാളികൾക്ക് കീഴടങ്ങിയാൽ കിട്ടുന്ന പുറത്തേയ്ക്കുള്ള സുഗമപാതയോടും അതെത്തിക്കുന്ന സുരക്ഷിതസ്ഥാനത്തോടുമുള്ള വിപ്രതിപത്തി അദ്ദേഹം ജനങ്ങളോടു നേരിട്ടു പറഞ്ഞു. പിന്നെ കേട്ടത് ഒരു വെടി ശബ്ദമാണ്. അദ്ദേഹം മരിച്ചുവീണു. പലരും ഓടിയെത്തി. അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്തു നിന്ന് കണ്ടെത്തിയ AK - 47 തോക്കിലെ സുവർണ്ണമുദ്ര ഇതായിരുന്നു: ഒരേ ലക്ഷ്യത്തിലേയ്ക്ക് മറ്റൊരു മാർഗ്ഗം പിന്തുടർന്ന പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ ആത്മസുഹൃത്തായിരുന്ന ക്യൂബൻ നേതാവ് ഫിദേ