റെവ. ജൊസയ ഹെൻസൻ

ഇപ്പോൾ, വീണ്ടും എന്നെ Uncle Tom's Cabin വായിക്കാൻ പ്രേരിപ്പിക്കുന്നത് ഈ മനുഷ്യനാണ്. രണ്ടേകാൽ നൂറ്റാണ്ടു മുമ്പ് ജനിച്ച
റെവ. ജൊസയ ഹെൻസൻ (Rev. Josiah Henson). തണുപ്പു നേരിടാൻ വേണ്ടത്ര കരുതൽസാമഗ്രികളൊന്നുമില്ലാത്ത, ഇരുന്നൂറു വർഷം മുമ്പുള്ള ഉത്തരാർദ്ധഗോളത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. അങ്ങനെ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ഒരു ഒക്ടോബർ അവസാനമാണ്, ഹെൻസൻ കനേഡിയന് മണ്ണിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. കാലം 1830. ഒരു ജീവന്മരണയാത്ര. കൂടെ ഭാര്യയും നാലു കുഞ്ഞുങ്ങളും. അമേരിക്കയുടെ ബഫലോ കടന്നാൽ അതിർത്തിയിലെ നയാഗ്രനദിയും വെള്ളച്ചാട്ടവും. അതു കടന്നാൽ കാനഡ.
''ഞാൻ നിലത്തു കിടന്നുരുണ്ടു.ഒരു കുടന്ന മണൽ വാരി ചുംബിച്ചു. അലറിവിളിച്ചു. സന്തോഷത്താൽ ഞാൻ ഏതാനും നിമിഷത്തേയ്ക്ക് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു'', അദ്ദേഹം പറഞ്ഞു.

''സ്വാതന്ത്ര്യം ഒരു ഇടിത്തീ പോലെ എന്റെ മേൽ വീണു'', എന്ന് പണ്ടു ഞാൻ എവിടെയാണു വായിച്ചതെന്ന് എനിക്കോർമ്മയില്ല.
ഒണ്ടേറിയോയിലെ ഡ്രെസ്ഡൻ പ്രദേശത്ത് അദ്ദേഹം പഴയകാല-അടിമകൾക്കായി പുനരധിവാസകേന്ദ്രങ്ങളുണ്ടാക്കി.പല അടിമകളേയും ഒരു ഭൂഗർഭതീവണ്ടിപ്പാതയിലൂടെ രക്ഷപ്പെടാൻ സഹായിച്ചു. ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ (Harriet Beecher Stowe) വിമോചനാഖ്യായികയായ 'അങ്കിൾ റ്റോംസ് കാബിനി'ലെ പ്രധാനകഥാപാത്രത്തിന്റെ ആത്മാവ് ഈ പച്ചയായ കറുമ്പനാണ്. പിന്നീടാണ് അമേരിക്കൻ ആഭ്യന്തരകലാപം നടക്കുന്നത്.
ഒരിക്കലും അവസാനിക്കാത്ത ഒരദ്ധ്യായത്തിന്റെ തുടക്കവുമാണത്.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്