മൂന്ന് മൂന്നുവരിക്കവിതകള്‍

                   


വല കോരിയെടുത്തത്
ഒരു മീനിനെ മാത്രമല്ല,
അവള്‍ക്കുള്ളിലെ കടലിനെക്കൂടിയാണ്‌.


വീടുവിട്ടവര്‍ക്കറിയില്ല,
ഒരു വീടുണ്ടായതും,
അതില്‍ കുഞ്ഞുകൂടുകളുണ്ടായിരുന്നതും.


അന്നു കാത്തിരുന്നത് അമ്മയായിരുന്നു.
ഇന്ന് കാത്തിരിക്കുന്നത്
അമ്മ പറഞ്ഞേല്പിച്ചുപോയ വീടും. 


Comments

Shaleer Ali said…
മൂന്നു വരിയുടെ ആഴം ..
മൂന്നു ആഴിയുടെ അത്രയും...

TOMS KONUMADAM said…
അന്നു കാത്തിരുന്നത് അമ്മയായിരുന്നു.
ഇന്ന് കാത്തിരിക്കുന്നത്
അമ്മ പറഞ്ഞേല്പിച്ചുപോയ വീടും.

SUPER SUPER
Thank you, Shaju, Shaleer & Toms!

നഗരഘോഷകൻ