വിട.....
വിഷവായുവിന്‍ ചിഴലിയെന്‍ ചുറ്റുമാര്‍ക്കുമ്പോള്‍
വിരഹിയെപ്പോലോര്‍ക്കയാം പോയ നാളുകള്‍.
ഇവിടെന്‍റെ കൊമ്പില്‍ നിന്നേ ചാടി നീ കാള-
ഫണികളില്‍ കാലാഞ്ഞ് നൃത്തം തിമിര്‍ത്തതും
മദമഴിഞ്ഞെന്‍റെ കാളിന്ദി തെളിഞ്ഞതും
മരണം മറന്നെന്‍റെ ഗോകുലമുണര്‍ന്നതും
തിരുമുലചുരന്നമ്മമാര്‍ നിന്നു നേര്‍ന്നതും
നിറമലരിനാല്‍ കുരവയിട്ടു ഞാന്‍ നിന്നതും
നിഴലിലിണചേര്‍ന്നു യദുകാമുകര്‍ യമുനയുടെ
ശ്രുതിമധുരമായ്‌ ലീലയായ് വിലയമാര്‍ന്നതും.

മലയാളത്തിന്‍റെ ജൈവകവിതകളിലെ ശ്യാമവര്‍ണ്ണങ്ങള്‍ക്ക്,
വിനയചന്ദ്രന്‌ വിട....

Comments

മലയാളത്തിന്‍റെ ജൈവകവിതകളിലെ ശ്യാമവര്‍ണ്ണങ്ങള്‍ക്ക്,
വിനയചന്ദ്രന്‌ വിട...

വിനയചന്ദ്രന്‌ വിട....

നഗരഘോഷകൻ