വെയില്‍മാത്രഒത്തിരി നാളുകള്‍ക്കിപ്പുറം
മരച്ചില്ലകള്‍ക്കിടയിലൂടെ,
എന്നെത്തേടി
എന്‍റെ മുറിയിലേയ്ക്ക് സൂര്യന്‍.

കാലക്ലിപ്തമല്ലാത്ത
ഒരു കാറ്റോ
മഞ്ഞിന്‍ പ്രഹരമോ
ചീളുകളായി മറഞ്ഞിരി-
പ്പുണ്ടെന്നറിഞ്ഞിട്ടും,
അവരും വന്നു.

കറുകറുത്തൊര-
ണ്ണാറക്കണ്ണനും,
അവന്‍റെ പിന്നിലീ
നാലു ദിനം മുമ്പ്
മഴയായ മഴയൊക്കെ
കൂട്ടിലിരുന്നു കൊണ്ടി-
ട്ടിപ്പോള്‍ കാകളിച്ചുണ്ടില്‍
കാകേക്ഷു തേടിയീ-
ക്കാടക്കോതയും!

Comments

നഗരഘോഷകൻ