ആകാശഗോപുരം ഡി.വി.ഡി റിലീസ് ചെയ്തു


മോഹന്‍ലാല്‍ ചിത്രമായ ആകാശഗോപുരത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങി. ദുബായില്‍ നടന്ന ചടങ്ങിലാണ് ഡി.വി.ഡി റിലീസ് നടന്നത്.
അല്‍ വാസല്‍ ക്ലബ്ബിലെ ലണ്ടന്‍ സ്വിറ്റ്‌സ്. 'ആകാശഗോപുര'ത്തിന്റെ ഡിവിഡി റിലീസിന്റെ വേദി. സംവിധായകന്‍ കെ.പി.കുമാരനോടൊപ്പം പ്രധാന നടന്‍ മോഹന്‍ലാല്‍, ബോളിവുഡ് സംവിധായകനും നടനുമായ സുധീര്‍ മിശ്ര, നടന്‍ നീല്‍ നിതിന്‍ മുകേഷ് (പഴയകാല ഗായകന്‍ മുകേഷിന്റെ ചെറുമകന്‍), മോസര്‍ ബെയര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ധനഞ് ജയന്‍, മീഡിയന്റ് എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ മനു കുമാരന്‍ എന്നിവരെല്ലാമുണ്ടായിരുന്നു.

ക്ഷണിക്കപ്പെട്ട മാധ്യമസദസ്സിനു വേണ്ടി സുധീര്‍ മിശ്ര സംവിധാനം ചെയ്തു് നീല്‍ നായകനായി അഭിനയിച്ച 'ജോണി, തേരാ ക്യാ ഹോഗാ' യുടെ ട്രെയ് ലര്‍ പ്രദര്‍ശിപ്പിച്ചു. 'അകാശഗോപുര'ത്തോടൊപ്പം ഈ ചിത്രത്തിന്റേയും വിതരണം മീഡിയന്റ് എന്റര്‍ടെയ്ന്‍ മെന്റ് കോര്‍പ്പറേഷന്‍ ആണു് നിര്‍വ്വഹിച്ചിരിക്കുന്നത്.

സദസ്സില്‍ 'ആകാശഗോപുര'ത്തിന്റെ നിര്‍മ്മാണാനുഭവങ്ങള്‍ സംവിധായകനും പ്രധാന നടനുമായി, അതിഥികള്‍ പങ്ക് വച്ചു.

മോഹന്‍ലാല്‍ നീല്‍ നിതിന്‍ മുകേഷിന് ഡിസ്‌ക് നല്‍ കിക്കൊണ്ടായിരുന്നു, ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബോളിവുഡ് സംവിധായകനെങ്കിലും സുധീര്‍ മിശ്ര, അദ്ദേഹം കണ്ടിട്ടുള്ള മലയാള സിനിമകളെക്കുറിച്ചു വിശദമായി പ്രതിപാദിച്ചതത്രയും അതിഥികളില്‍ അദ്ഭുതമുളവാക്കി!

മീഡിയന്റ്ന്റിന്റെ ആഗോളപ്രവ
ര്‍ത്തന പരിപാടികളെക്കുറിച്ചു് മനു കുമാരനും മാധ്യമങ്ങളോടു സംസാരിച്ചു.

സുരേഷ് നെല്ലിക്കോട്

Comments

I missed that function!!!! :(
ജെപി. said…
ഹലോ ചാരു
പുതിയ പോസ്റ്റുകളൊന്നും ഇല്ലേ.
റിസ്സെഷന്‍ എക്കോണമിക്കല്ലേ ഉള്ളൂ..എഴുത്തിനും സാഹിത്യത്തിനും അതൊരു വിലങ്ങ് തടിയല്ലല്ലോ.

സ്നേഹത്തോടെ
ജെ പി


please visit
and
join
trichurblogclub.blogspot.com
Thanks a lot for the post.
I found a good site to watch Malayalam movies which I wish to share with you :
http://www.moovyshoovy.com

നഗരഘോഷകൻ