Posts

Showing posts from October, 2008

അദ്വൈതാനന്ദം

Image
(തിരശ്ശീല ഉയരുമ്പോള്‍ കാണുന്നത്‌ കാടല്ല, നാടാണ്‌. നഗരത്തിലെ രമ്യമായ ഒരു ഹര്‍‍മ്മ്യത്തിലെ ഒരു മുറി. അതില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്‌. ധ്യാനത്തില്‍ നിന്ന് ഉണര്‍ ന്നതേയുള്ളു, ഗുരു. സമീപത്തായി ശിഷ്യന്‍.) ഗുരു : ഭയം എന്തുകൊണ്ടാണു്‌ ഉണ്ടാവുന്നതു്‌? ശിഷ്യന്‍ : അറിയില്ല ഗുരോ. ഗുരു : മറ്റൊന്നിനെ ചുറ്റിപ്പറ്റിയാണു്‌ ഭയം. നാം എന്തിനേയോ ഭയക്കുന്നു, അല്ലേ? ശിഷ്യന്‍ : അതേ ഗുരോ. ഗുരു : മറ്റൊന്നില്ലെന്നും ഞാന്‍ തന്നെയാണ്‌ അതെന്നും കരുതുക. അദ്വൈത സിദ്ധാന്തം. എല്ലാം ഞാന്‍ തന്നെയാകുമ്പോള്‍ ഭയക്കേണ്ട ആവശ്യമില്ലല്ലോ! ശിഷ്യന്‍ : ശരിയാണു്‌ ഗുരോ. ഗുരു : അഹം ബ്രഹ്മാസ്മി. ഞാന്‍ തന്നെയാണു്‌ ബ്രഹ്മം. ഞാന്‍ ചെയ്യുന്ന നന്മകള്‍ ലോകത്തിനു ഗുണമായി ഭവിക്കും. സെല്‍ഫ് ഹെല്‍ പ്പ് ഈസ് ദ് ബെസ്റ്റ് ഹെല്‍ പ്പ്. താന്‍ പാതി ദൈവം പാതി. ശിഷ്യന്‍ : അതായിരിക്കും, കൈനീഷ്യന്‍ വെല്‍ത്ത് മാനേജ് മെന്‍റ്റ് തിയറിയുടെ മറവില്‍ ഗുരോ അങ്ങ് സഹോദരന്റേയും സഹോദരിയുടേയും അനന്തിരവരുടേയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതും കൈയ്യേറിയതും മറ്റും..... ഗുരു : (എഴുന്നേല്‍ക്കുന്നു) പ്രാര്‍ത്ഥനയുടെ സ