ഞങ്ങള്‍ മൂവര്‍- ചാരുദത്തന്‍


അവന്‍


പാസ്പോര്‍ട്ടൂ്‌ വാങ്ങി പണം

പലിശയ്ക്കു്‌ കൊടുക്കുന്നവന്‍
‍സമാദരണീയന്‍.
അവന്‍,
നമ്മുടെ പ്രത്യയശാസ്ത്രപരിമിതികള്‍‍ക്കു‍ പ്രാണന്‍ കൊടുത്തവന്‍
അവനെക്കുറിച്ചെഴുതേണ്ടെന്നു വച്ചു.

ഇവന്‍

ഇവന്‍ എന്റെ അന്നദാതാവ്‌
അതിനാല്‍
‍ഇവന്റെ കൂടെ മാറി മാറി വരുന്നപെണ്ണുങ്ങളെക്കുറിച്ചും
ഇവനെക്കുറിച്ചുംഞാനെഴുതേണ്ടെന്നു വച്ചു.


ഞാന്‍

അവനും ഇവനും
എന്റെ ഇടവും വലവും കാത്തു.
അവരുടെ മദ്ധ്യേ
ക്രൂശിതനാവുന്നതിലെ തമാശയോര്‍ത്ത്‌ ഞാന്‍ ഇറങ്ങി നടന്നു.‍


************************

Comments

ആഷ | Asha said…
എന്തായാലും ഇറങ്ങി നടന്നല്ലോ അതു നന്നായി :)
ആഷ | Asha said…
സുഹ്യത്തേ,

തുടര്‍ന്നും മലയാളത്തില്‍ എഴുതാനാണ് ഉദ്ദേശമെങ്കില്‍ ബ്ലോഗിന്റെ പേരു കൂടി മലയാളത്തിലാക്കി കൂടേ. എങ്കില്‍ ഈ ബ്ലോഗ്‌റോളില്‍
ഉള്‍പ്പെടുത്താന്‍ സാധിച്ചേനേ.

പിന്മൊഴി സെറ്റിംഗ്സ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ ഇവിടെ നോക്കി ചെയ്യൂ.ഇവിടെയും അതു കാണാം.

നഗരഘോഷകൻ